കെ ടെറ്റ് ബുധനാഴ്ച (17.04.2024) മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ- യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ- ഹൈസ്‌കൂൾ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷ(കെ-ടെറ്റ്)യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി ബുധനാഴ്ച‌ മുതൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപവീതവും ഫീസ് അടയ്ക്കണം.

ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുപ്രാവശ്യംമാത്രമേ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗനിർദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി
വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കണം. പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകൾ പ്രകാരമുള്ള ഫോട്ടോ അപ് ലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ മൂന്ന്.

Leave a Reply

Your email address will not be published.

Previous Story

ആർഷവിദ്യാപീഠം വൈദികാചരണകേന്ദ്രം യജ്ഞശാല സമർപ്പണം

Next Story

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടത് ദേശീയ നേതാക്കള്‍ കോഴിക്കോട് ജില്ലയില്‍

Latest from Main News

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക്

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്