മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. മലപ്പുറം എന്നാല്‍ ഉറച്ച ലീഗ് കോട്ടയെന്നാണ് മുമ്പൊക്കെ കരുതിയിരുന്നത്. ആഞ്ഞു ശ്രമിച്ചാല്‍ മലപ്പുറവും ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് ടി.കെ.ഹംസ തെളിയിച്ചതാണ്. 204ല്‍ ടി.കെ.ഹംസ മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദിനെ 48,178 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. അതായിരിക്കാം മണ്ഡലം തിരിച്ചു പിടിക്കാന്‍ സി.പി.എം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ രംഗത്തിറക്കിയത്. ഇത്തവണ മലപ്പുറത്ത് 2004ലെ ഹംസ വിജയം ആവര്‍ത്തിക്കുമോ?
മലപ്പുറം ലോക്സഭാ മണ്ഡലം ആർക്കൊപ്പം?
മഞ്ചേരി മലപ്പുറമായപ്പോള്‍
1952ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ലീഗിന്റെ അതികായര്‍ ജയിച്ച മണ്ഡലമാണ് മഞ്ചേരി. ആദ്യ ഊഴം ബി.പോക്കറിനായിരുന്നു. പിന്നീട് ഇബ്രാഹം സുലൈമാന്‍ സേട്ടും, ഇ.അഹമ്മദും പല തവണ ജയിച്ചു. 2004ല്‍ ടി.കെ.ഹംസ ചെങ്കൊടി ഉയര്‍ത്തി. ഹംസ തോല്‍പ്പിച്ച കെ.പി.എ മജീദ് മുജാഹിദ് പക്ഷക്കാരനായിരുന്നുവെന്നും, സുന്നികളുടെ വലിയൊരു ശതമാനം വോട്ട് ഇടതു പക്ഷത്തേക്ക് മറിഞ്ഞതുമാണ് ഹംസയ്ക്ക് തുണയായതെന്നും അകത്തള സംസാരം. എന്തായാലും ലീഗിന് താങ്ങാവുന്നതിലപ്പുറമായിരുന്നു ആ തോല്‍വി.
2008ലെ മണ്ഡല പുനര്‍ നിര്‍ണ്ണയെ തുടര്‍ന്ന് മഞ്ചേരി മലപ്പുറമായി. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹംസയ്‌ക്കെതിരെ ഇ.അഹമ്മദിനെ യൂ.ഡി.എഫ് രംഗത്തിറക്കി .1.15 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഹംസയെ മലര്‍ത്തിയടിക്കാന്‍ അഹമ്മദിനായി. പിന്നീട് ലീഗ് സ്ഥാനാര്‍ത്ഥികളെ മലപ്പുറത്ത് വിജയിച്ചിട്ടുളളു.
2021ലെ ഫലം
എ.പി.അബ്ദു സമദ് സമദാനി (യു.ഡി.എഫ്), ലഭിച്ച വോട്ട് 5,38,248, ഭൂരിപക്ഷം 1,14,615
വി.പി.സാനു (എല്‍.ഡി.എഫ്) ലഭിച്ച വോട്ട് 4,23,633
എ.പി.അബ്ദുളളക്കുട്ടി( എന്‍.ഡി.എ) ലഭിച്ച വോട്ട് 69935.
2021ലെ തിരഞ്ഞെടുപ്പ് ഫലം
കൊണ്ടോട്ടി,വളളിക്കുന്ന്,വേങ്ങര,മലപ്പുറം,മഞ്ചേരി,മങ്കട,പെരിന്തല്‍മണ്ണ തുടങ്ങിയ മുഴുവന്‍ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍
ഇ.ടി.മുഹമ്മദ് ബഷീര്‍ (യു.ഡി.എഫ്)
വി.വസീഫ് (എല്‍.ഡി.എഫ്)
കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വി.സി ഡോ.എം.അബ്ദുള്‍ സലാം (എന്‍.ഡി.എ)
മുന്‍ എം.പിമാര്‍
1952-ബി.പോക്കര്‍ (മു.ലീഗ്)
1977മുതല്‍ 1989 വരെ ഇബ്രാഹിം സുലൈമാന്‍ സേട്ട്
1991 മുതല്‍ 99 വരെ ഇ.അഹമ്മദ്
2004-ടി.കെ.ഹംസ
2009-14-ഇ.അഹമ്മദ്
2017-19-പി.കെ.കുഞ്ഞാലിക്കുട്ടി
2021 എ.പി.അബ്ദുള്‍ സമദ് സമദാനി
സാധ്യത
ഇ.ടി.മുഹമ്മദ് ബഷീര്‍ ലീഗിന്റെ തലമുതിര്‍ന്ന നേതാവ്, മുന്‍ വിദ്യാഭ്യസ മന്ത്രി, പൊതു സ്വീകാര്യൻ. വി.വസീഫ് ഡി.വൈ.ഫെ്.ഐ സംസ്ഥാന പ്രസിഡന്റ്, ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യം, വളരുന്ന യുവ നേതാവ്. ഡോ.എം.അബ്ദുള്‍ സലാം-വിജയിച്ചാല്‍ മലപ്പുറത്തെ രാജ്യത്തെ തന്നെ മികച്ച എജ്യു സിറ്റിയാക്കുമെന്ന വാഗ്ദാനം.