ലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 66,23,320 രൂപ

ലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതു വരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മറ്റിക്ക് കൈമാറി.

അനധികൃത പണമെഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളിൽ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ചെലവ് കണക്ക് ഒത്തുനോക്കും

ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കലക്ട്രേറ്റില്‍ പരിശീലനം നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ഗീരീശന്‍ പാറപ്പൊയില്‍ നേതൃത്വം നല്‍കി.

ഈ മാസം 12, 19, 24 തീയ്യതികളില്‍ സ്ഥാനാര്‍ഥികളുടെ ചെലവു കണക്കുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ കണ്ടെത്തിയ ചെലവു കണക്കുകളുമായി താരതമ്യം ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ

Next Story

പോരൂർ ഉണ്ണികൃഷ്നും കലാനിലയം ഉദയൻ നമ്പൂതിരിയും ; വെളിയണ്ണൂർകാവിൽ വിശേഷാൽ തായമ്പക

Latest from Main News

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം- രോഗം പകരുന്നതെങ്ങനെ?, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം?

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ

ഡെൻമാർക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ