കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് , ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്സഭാമണ്ഡലം. ലോക്‌സഭാ എം.പിയും രാജ്യസഭാ എം.പിയും ഏറ്റുമുട്ടുന്ന കോഴിക്കോടന്‍ പോര്‍ക്കളത്തില്‍ ഇത്തവണ കാറ്റ് എങ്ങോട്ടെന്ന് വ്യക്തമല്ല. പോരാട്ടം കത്തി പടര്‍ത്താന്‍ ബി.ജെ.പി നേതാവ് എം.ടി.രമേശും ഉണ്ട്.
ഇത്തവണ കോഴിക്കോട് ആർക്കൊപ്പം??
നിലവിലുളള എം.പി എം.കെ.രാഘവനും, രാജ്യസഭാംഗം എളമരം കരീമുമാണ് നേരിട്ട് ഏറ്റുമുട്ടുന്നുവെങ്കിലും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശും ഒരു കൈ നോക്കാന്‍ രംഗത്തുണ്ട്. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ച മണ്ണാണ് കോഴിക്കോട്. എന്നാലും കഴിഞ്ഞ മൂന്ന് തവണ എം.കെ.രാഘവനെയാണ് കോഴിക്കോട് ജയിപ്പിച്ചത്.
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 85,225 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ ഏ.പ്രദീപ് കുമാറിനെ തോല്‍പ്പിച്ചത്.എം.കെ.രാഘവന് 4,93,444 വോട്ടും,പ്രദീപ് കുമാറിന് 4,08,219 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.പി.പ്രകാശ് ബാബുവിന് 1,61,216 വോട്ടും ലഭിച്ചു.
മുന്‍ എം.പി മാര്‍ 1952 അച്ചുതന്‍ ദാമോദരന്‍ മേനോന്‍ (കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി), 1957-കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ (കോണ്‍), 1962-സി.എച്ച്.മുഹമ്മദ് കോയ (മു.ലീഗ്),1967,71 ഇബ്രാഹിം സുലൈമാന്‍ സെയ്ദ് (മു.ലീഗ്) 1977 വി.എ.സെയ്ദ് മുഹമ്മദ് (കോണ്‍),1980 -ഇ.കെ.ഇമ്പിച്ചി ബാവ (സി.പി.എം). 1984-കെ.ജി.അടിയോടി (കോണ്‍)
1989,91-കെ.മുരളീധരന്‍ (കോണ്‍) 1996-എം.പി.വീരേന്ദ്ര കുമാര്‍ (ജെ.ഡി.എസ്) 1998-പി.ശങ്കരന്‍ (കോണ്‍)
1999-കെ.മുരളീധരന്‍ (കോണ്‍), 2004-എം.പി.വീരേന്ദ്രകുമാര്‍ (കോണ്‍), 2009,2014,2019 എം.കെ.രാഘവന്‍ (കോണ്‍).
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് തെക്ക്, കോഴിക്കോട് വടക്ക്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവളളി നിയോജക മണ്ഡലങ്ങള്‍ കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവളളി ഒഴികെ ബാക്കിയെല്ലായിടത്തും എല്‍.ഡി.എഫാണ് വിജയിച്ചത്.
സാധ്യത
മൂന്ന് ഘട്ടങ്ങളിലായി എം.കെ.രാഘവന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തിലെ സുപരിചിതനും എന്ന നിലയില്‍ രാഘവന് നല്ല സാധ്യതയുണ്ട്. സ്വകാര്യ ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വ്വെകളിലും രാഘവനാണ് മുന്‍തൂക്കം. എന്നാല്‍ മികച്ച ട്രേഡ് യൂനിയന്‍ നേതാവ്, രാജ്യസഭയിലെ പെര്‍ഫോമന്‍സ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, മുന്‍ വ്യവസായ മന്ത്രി എന്നീ നിലകളില്‍ കരീം കോഴിക്കോട്ടുകാര്‍ക്ക് പരിചിതനാണ്. ബി.ജെ.പി സംസ്ഥാന ജന സെക്രട്ടറി എം.ടി.രമേശിന്റെ തട്ടകമാണ് കോഴിക്കോട്. മോഡിയുടെ വികസന മുന്നേറ്റം കോഴിക്കോടും പ്രതിഫലിക്കുമെന്നാണ് രമേശ് പറയുന്നത്.