കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർത്ഥി പട്ടികയായി

/

 

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർത്ഥി പട്ടികയായി. നിലവിൽ കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികൾ ആണുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്-വടകര ലോക്സഭ മണ്ഡലത്തിൽ സ്വാതന്ത്രനായി പത്രിക നൽകിയ അബ്ദുൾ റഹീം ആണ് അവസാന ദിവസം പിന്മാറിയത്. ഇതോടെ ജില്ലയിൽ ആകെ 23 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.

വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ പവിത്രൻ ഇ യുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു.

അന്തിമ സ്ഥാനാർഥി പട്ടിക:

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), എം ടി രമേശ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം കെ, അബ്ദുൾ കരീം, അബ്ദുൾ കരീം.(എല്ലാവരും സ്വതന്ത്രർ).

വടകര-

കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).

Leave a Reply

Your email address will not be published.

Previous Story

കരിയാത്തുംപാറയിലേക്കായാലോ ഈ അവധിക്കാല യാത്ര..

Next Story

മുഖ്യമന്ത്രി പിണറായി വിജയന്‍ 20ന് കൊയിലാണ്ടിയില്‍

Latest from Main News

ദീപക് ആത്മഹത്യ കേസിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന്

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് കൂളിമാട് സ്വദേശികളായ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലപ്പുറം സ്വദേശി മുഹമ്മദ്

അന്താരാഷ്ട്ര ആയുർവേദ വെൽനെസ്സ് കോണ്‍ക്ലേവ്: വിദേശ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി ബി ടു ബി മീറ്റ്

കേരളത്തിലെ വെൽനസ് ടൂറിസത്തിന് ആഗോള തലത്തിൽ വലിയ സ്വീകാര്യത ഉള്ളതായി പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിൽ പങ്കെടുത്ത വിദേശ