കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം;പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. വാഴക്കുലയുമായി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട്  മറിഞ്ഞു. വേഗത്തിലെത്തിയ വാൻ ഇലക്ട്രിക്ക് പോസ്റ്റിലും, മരത്തിലും ഇടിച്ച്  മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി.

 

 

Leave a Reply

Your email address will not be published.