കൊയിലാണ്ടി ശ്രീരുദ്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന അഖില കേരള തായമ്പകോത്സവം ഡോ. എം. ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. കലാമണ്ഡലം ശിവദാസ് മാരാർ അനുഗ്രഹ ഭാഷണം ചെയ്തു. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഭദ്രദീപം കൊളുത്തി. എൻ. ഇ. മോഹനൻ നമ്പൂതിരി , എ.വാസുദേവശർമ്മ , സാവിത്രി അന്തർജ്ജനം, പാർവ്വതീദേവി അന്തർജ്ജനം, പി.സാവിത്രി അന്തർജ്ജനം എന്നിവർ സംബന്ധിച്ചു.










