ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവും പാർട്ടിയും ചേർന്ന് 224 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂർ ദേശത്ത് കാട്ടിൽ പറമ്പ് വീട്ടിൽ പ്രവീൺ കെ പി യെയാണ് വിൽപ്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി പിടികൂടിയത്.
മലാപറമ്പ് വേങ്ങേരി ബൈപ്പാസിൽ നിന്നും പ്രൊവിഡൻസ് കോളേജിലേക്ക് പോകുന്ന റോഡിന്റെ അരികിലുള്ള ആരോഗ്യ കുടുംബ ക്ഷേമ പരിശീലന കേന്ദ്രത്തിന് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ 10 ലക്ഷം രൂപ വിലമതിക്കുന്നതാണ്.1 ഗ്രാം ഹാഷിഷ് ഓയിൽ 4000 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ടിയാൻ സമ്മതിച്ചിട്ടുണ്ട് ടി ഹാഷിഷ് ഓയിൽ ടിയാൻ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്ക് കൊണ്ടുവന്നതാണ്.പാർട്ടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു സിപി, സിവിൽ എക്സൈസ് ഓഫീസർമാരായ റസൂൺ കുമാർ, വിനു വി വി, എക്സൈസ് ഡ്രൈവർ ബിബിനീഷ് എം എം എന്നിവർ ഉണ്ടായിരുന്നു.