ക്ഷേമ പെൻഷൻ രണ്ട്‌ ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും 

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രുപവീതമാണ്‌ ഓരോരുത്തർക്കും ഉറപ്പാക്കിയത്‌.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്‌ വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കണ്ണൂർ ജില്ല ആർക്കൊപ്പം?

Next Story

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

Latest from Main News

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട