കൊയിലാണ്ടി നഗരസഭ നെല്ല്യാടി പുഴയോരത്തു നിർമ്മിക്കുന്ന ജൈവവൈവിധ്യ പാർക്കിന്‍റെ പ്രവർത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി നഗരസഭ നാലാം വാർഡ് നെല്ല്യാടി പുഴയോരത്തു കൊന്നേങ്കണ്ടി താഴെ ചീർപ്പിനോടു ചേർന്ന് ബണ്ടിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ പാർക്ക് നിരവധി വ്യത്യസ്തതകൾകൊണ്ട് ശ്രദ്ധേയമാവുകയാണ്. നെല്ല്യാടി ഒരു വനിതാസൗഹൃദ ഉത്തരവാദിത്തടൂറിസം കേന്ദ്രവും കൊടക്കാട്ടുമുറി കുടുംബശ്രീയുടെ ഭാഗമായി വനിതാസംരംഭകരുടെ ക്ലസ്റ്റർ പ്രവർത്തനം സജീവമായി നടക്കുന്ന വാർഡും കൂടിയാണ് .

ഉയർന്ന സ്ത്രീ സാക്ഷരതയും കൂട്ടായ പ്രവർത്തനവും സ്ത്രീ മുന്നേറ്റവും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇടവും കൂടിയാണ്. താരതമ്യേന സ്ത്രീസൗഹൃദ സംസ്കാരവും സ്ത്രീകൾ പുരുഷന്മാരോടൊപ്പം തൊഴിൽ തുല്യതയിലും ഒപ്പമെത്തിനിൽക്കുന്ന ഒരു നാടുമാണ് എന്നതാണ് പ്രത്യേകത. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെടാത്തതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് . ഇവിടെ ഉയർന്നുവരുന്ന ജൈവവൈവിധ്യപാർക്കിൽ നമ്മുടെ ജൈവസമ്പത്തിനെക്കുറിച്ചു അറിയാനും പഠിക്കാനും പൊതുജനങ്ങളിൽ അത്തരം ഒരു അവബോധം ജനിപ്പിക്കാനും കഴിയുന്നതാണ് . എല്ലാപ്രായക്കാർക്കും സായാഹ്നങ്ങൾ ആനന്ദകരമാക്കാൻ ഇവിടെ സന്ദർശിക്കുന്നതിലൂടെ കഴിയും.

Leave a Reply

Your email address will not be published.

Previous Story

ബോംബ് നിര്‍മിച്ചത് ആരെ ഇല്ലാതാക്കാന്‍? സിപിഎം തുറന്നു പറയണം: ഷാഫി പറമ്പില്‍

Next Story

സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു

Latest from Local News

ലേബർ ഡിപ്പാർട്ട്മെന്റ് കൊയിലാണ്ടി സർക്കിളും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും സംയുക്ത ആഭിമുഖ്യത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കേരള ഗവൺമെന്റ് ലേബർ ഡിപ്പാർട്ട്മെന്റ് കൊയിലാണ്ടി സർക്കിളും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും സംയുക്ത ആഭിമുഖ്യത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു ലേബർ

എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ഓഫീസ് ഉൽഘാടനം ഡിസംബർ 25 ന്

നന്തി ബസാർ: എം ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടനം ഡിസംബർ 24,25 തിയ്യതികളിൽ

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി:അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം