സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ലോക ഓട്ടിസം അവബോധ ദിനം ‘ഓസം’ ആഘോഷിച്ചു. ഈ വർഷത്തെ ഓട്ടീസം ദിനത്തിന്റെ തീം അണ്ടർസാറ്റാന്‍രിം ആന്റ് ഏസപ്റ്റൻസ് ആണ്. ഇതിന്റെ സൂചകമായി ഇന്ന് നീല വസ്ത്രം അണിഞ്ഞെത്തിയ ബി ആർ സി പ്രവർത്തകരും സ്പെഷ്യൽ എഡ്യു ക്കേറ്റർമാരും കുട്ടികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓട്ടിസം സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ശിശുരോഗ വിദഗ്ധൻ ഡോ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
പന്തലായനി ബി. ആർ. സി ട്രൈനർ ശ്രീ കെ ഷിജു അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ ശ്രീ സൈനുദ്ദീൻ ഓട്ടിസത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടെയിനർ ശ്രീ കെ എസ് വികാസ്, സി ആർ സി സി ജാബിർ , ഓട്ടിസം സ്പെഷ്യൽ എഡ്യൂക്കേറ്റർ ശില്പ, സ്പെഷ്യലിസ്റ്റ് അധ്യാപിക സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി ആർസി ട്രെയിനർ കെ ഉണ്ണി കൃഷ്ണൻ സ്വാഗതവും സ്‌പെഷ്യൽ എഡ്യുകേറ്റർ സിന്ധു നന്ദിയും പറഞ്ഞു.