ആവര്‍ത്തനങ്ങളില്‍ മടുക്കാത്ത പ്രസിദ്ധമായ ആഘോഷമാണ് തൃശ്ശൂര്‍ പൂരം. തേക്കിന്‍കാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ പൂരത്തിന് ഓരോ വര്‍ഷവും ആരാധകര്‍ ഏറുന്നതേയുള്ളൂ. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിൽ രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തിൽ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും.
ഇത്തവണത്തെ തൃശ്ശൂർ പൂരം 2024 കൊടിയേറ്റം സമയ വിവരപ്പട്ടിക.
കൊടിയേറ്റം 13 ഏപ്രിൽ 2024
ലാലൂർ രാവിലെ 8 മണി മുതൽ 8.15 വരെ
അയ്യന്തോൾ രാവിലെ 11 മണി മുതൽ 11.15 വരെ
തിരുവമ്പാടി രാവിലെ 11.30 മണി മുതൽ 11.45 വരെ
പാറമേക്കാവ് 12 മണി മുതൽ 12.15 വരെ
ചെമ്പൂക്കാവ് വൈകീട്ട് 6 മണി മുതൽ 6.15 വരെ
പനമുക്കുംപള്ളി വൈകീട്ട് 6.15 മുതൽ 6.30 വരെ
പൂക്കട്ടിക്കര വൈകീട്ട് 6.15 മുതൽ 6.30 വരെ
കണിമംഗലം വൈകീട്ട് 6 മണി മുതൽ 6.15 വരെ
ചൂരക്കാട്ട്ക്കാവ് വൈകീട്ട് 6.45 മുതൽ 7 വരെ
നെയ്തലക്കാവ് രാത്രി 8 മുതൽ 8.15 വരെ
സാമ്പിൾ വെടിക്കെട്ട് 2024 ഏപ്രിൽ 17 വൈകിട്ട് 7 ന്
തെക്കേ നട തുറക്കൽ 2024 ഏപ്രിൽ 18 രാവിലെ 10 ന്
ആന ചമയ പ്രദർശനം 2024 ഏപ്രിൽ 18ന് രാവിലെ 10 ന്
ചെറു പൂരങ്ങൾ 19 ഏപ്രിൽ
2024 രാവിലെ 6 ന്
മഠത്തിൽ വരവ് 19 ഏപ്രിൽ
2024 രാവിലെ 11 ന്
ഇലഞ്ഞിത്തറ മേളം 19 ഏപ്രിൽ
2024 ഉച്ചക്ക് 2 ന്
തൃശ്ശൂർ പൂരം കുടമാറ്റം 19 ഏപ്രിൽ 2024 വൈകിട്ട് 6 ന്
പുലർച്ചെ വെടികെട്ട് 20 ഏപ്രിൽ 2024 പുലർച്ചെ 3 ന്
പകൽ പൂരം 20 ഏപ്രിൽ 2024 രാവിലെ 6 ന്
ഉപചാരം ചൊല്ലി പിരിയൽ 20 ഏപ്രിൽ 2024 ഉച്ചക്ക് 12 ന്