കോഴിക്കോട് കടകളുടെയും, ഓഫീസുകളുടെയും പൂട്ടു പൊളിച്ച് മോഷണം നടത്തുന്ന ചേളനൂർ സ്വദേശി ഉരുളു മലയിൽ ഷാനു എന്ന് വിളിക്കുന്ന ഷാഹിദ് (20) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ ടി.പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , ടൗൺ പോലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് ജില്ലയിലെ മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങളിൽ കടകളുടെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഷാഹിദ് പിടിയിലാവുന്നത്.
മിഠായ് തെരുവ് ഗ്രാൻ്റ് ബസാറിലെ തുണി കടകളായ ക്രൗൺസ് , ടെനോറിസ് എന്നീ സ്ഥാപനങ്ങളിലെ ചില്ല് തകർത്ത് പണവും, സ്ഥാപനത്തിലെ സി.സി ടി.വി യുടെ ഹാർഡ് ഡിസ്ക്കും മോഷണം നടത്തിയതും പ്രതിയാണ്.
കഴിഞ്ഞ വർഷം ഓഫീസുകൾ , ക്ലിനിക്കുകൾ, ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയതിൽ കാക്കൂർ സ്റ്റേഷനിലെ അഞ്ച് കേസുകളിൽ പ്രതിയായ ആളാണ് ഷാഹിദ് . രണ്ടര മാസം മുമ്പ് ജാമ്യത്തിൽ ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ വീണ്ടും മോഷണം നടത്തുകയായിരുന്നു. ‘
ഇയാൾ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗി ക്കുന്ന ആളാണ്. മയക്ക്മരുന്ന് വാങ്ങുന്നതിനായി പണം കണ്ടെത്താനാണ് ഷാഹിദ് മോഷണം നടത്തുന്നത്.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്,,അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എസ്.ഐ ആഷ്ലി ബോണി ഫൈസ് ടൊറെ , രമേശൻ, ശൈലേഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.