തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഹാട്രിക് വിജയം നേടാനുള്ള ഒരുക്കത്തിലാണ് ഡോ.ശശി തരൂർ. എന്നാൽ സി.പിഐയുടെ മുതിർന്ന നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദനും വ്യവസായിയും കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരനും കടുത്ത പോരാട്ടം കാഴ്ചവെക്കുന്നുമുണ്ട്. ശ്രീ പത്മനാഭൻ്റെ മണ്ണിൽ ആർക്കാണ് മുൻതൂക്കം?
തിരുവനന്തപുരം മണ്ഡലം ഒറ്റനോട്ടത്തിൽ
2019 ലോക്‌സഭ വിജയിച്ചത് -ഡോ.ശശി തരൂര്‍ (കോണ്‍ഗ്രസ്-വോട്ട് 416131 ,ഭൂരിപക്ഷം 99989. രണ്ടാമത്-കുമ്മനം രാജശേഖരന്‍ (ബി.ജെ.പി ലഭിച്ച വോട്ട് -316142). മൂന്നാമത്-സി.ദിവാകരന്‍ സി.പി.ഐ), ലഭിച്ച വോട്ട് 258556.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങള്‍ കഴക്കൂട്ടം,വെങ്ങാറമൂട്,തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര.
ഇത്തവണത്തെ മുന്നണി സ്ഥാനാര്‍ത്ഥികള്‍
1-ഡോ.ശശി തരൂര്‍ (യു.ഡി.എഫ്)
2-പന്ന്യന്‍ രവീന്ദ്രന്‍ (എല്‍.ഡി.എഫ്,സി.പി.ഐ്)
3-രാജീവ് ചന്ദ്രശേഖര്‍ (ബി.ജെ.പി)
മണ്ഡലത്തിലെ മുന്‍ എം.പിമാര്‍
1952 ആനി മസ്‌ക്രിന്‍ (സ്വതന്ത്ര സ്ഥാനാര്‍ഥി), 1957 ഈശ്വര അയ്യര്‍ (സ്വതന്ത്ര സ്ഥാനാര്‍ഥി),1962 പി.എസ് നടരാജ പിളള,1967 പി.വിശ്വംഭരന്‍ (സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി), 1971 വി.കെ.കൃഷ്ണ മേനോന്‍ (സ്വത), 1977 എം.എന്‍.ഗോവിന്ദന്‍ നായര്‍ (സി.പി.ഐ), 1980 എ.നീലലോഹിതദാസ് നാടാര്‍ (കോണ്‍),1984,89,91. എ.ചാള്‍സ് (കോണ്‍),1996 കെ.വി.സുരേന്ദ്രനാഥ് (സി.പി.ഐ), 1998 കെ.കരുണാകരന്‍ (കോണ്‍), 1999,വി.എസ്.ശിവകുമാര്‍ (കോണ്‍), 2004 പി.കെ.വാസുദേവന്‍ നായര്‍ (സി.പി.ഐ), 2005 പന്ന്യന്‍ രവീന്ദ്രന്‍ (സി.പി.ഐ), 2009,2014,2019 ഡോ.ശശി തരൂര്‍ (കോണ്‍).
ആര്‍ക്ക് സാധ്യത
നിലവിലെ സിറ്റിംഗ് എം.പിയായ ഡോ.ശശി തരൂര്‍ നാലാം വിജയം ഉറപ്പിക്കാനുളള നെട്ടോട്ടത്തിലാണ്. തുടര്‍ച്ചയായി നാലാം വിജയം നേടിയാല്‍ അത് തിരുവന്തപുരം മണ്ഡലത്തിന്റെ റെക്കോര്‍ഡ് ആയിരിക്കും. പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐയുടെ തലമുതിര്‍ന്ന നേതാവാണ്. 2005ല്‍ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എം.പിയായി. രാജീവ് ചന്ദ്രശേഖരന്‍ നിലവില്‍ രാജ്യസഭാ എം.പിയും കേന്ദ്രമന്ത്രിയുമാണ്.