കുന്നോത്ത് പറമ്പ് സ്ഫോടത്തിൽ സി.പി.ഐ(എം) ന് ബന്ധമില്ല; കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം – എൽ.ഡി.എഫ് വടകര ലോകസഭാ മണ്ഡലം കമ്മിറ്റി

 

പാനൂർ കുന്നോത്ത് പറമ്പ് സ്ഫോടനം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവമാണ്. ഒരാൾ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരിക്കുകയാണ്. പാനൂർ മേഖലയിൽ സമാധാന ജീവിത അന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. ഈ മേഖലയിൽ സി.പി.എെ.(എം) ഉം എൽ.ഡി.എഫും സമാധാനത്തിനായി എല്ലാ ഘട്ടത്തിലും മുൻകൈ എടുത്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ മേഖലയിൽ സമാധാനം ആഗ്രഹികുന്നുണ്ട്. ഇന്ന് പുലർച്ചെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സി.പി.ഐ.(എം) പാനൂർ ഏരിയാ കമ്മറ്റി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ സി.പി.ഐ.(എം)ന് ബന്ധമില്ല. ഇതിൽ പരിക്ക് പറ്റിയവരെ സി.പി.ഐ.(എം) നേരത്തെ ചില അക്രമ സംഭവങ്ങളുമായ് ബന്ധപ്പെട്ട് അകറ്റി നിർത്തിയവരാണ്. ഇവർ സി.പി.ഐ.(എം) പ്രവർത്തകർ അല്ല. എന്നാൽ ഈ സംഭവം സി.പി.ഐ.(എം) ന്റെ തലയിൽ കെട്ടിവെയ്ക്കാൻ ആണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ഈ പ്രചാരണത്തിന്റെ മുൻപന്തിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വരാൻ പാടില്ലായിരുന്നു. സമാധാനവും സാഹോദര്യവും തകർക്കാനും ജനങ്ങളെ ഭിന്നപ്പിക്കാനും യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രമിക്കുന്നു. ഇവിടെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന തരത്തിലാണ് യു.ഡി.എഫ് പ്രതികരണം.


ഈ സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ജനങ്ങൾക്കു മുമ്പാകെ തുറന്നു കാട്ടണം. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫും ബി.ജെ.പിയും ഒരേ സ്വരത്തിൽ ഈ വിഷയത്തിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സി.പി.ഐ.(എം)നെതിരെയും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെയും കള്ള പ്രചാരണം നടത്തുകയാണ്.
സംഭവുമായ് ബന്ധപ്പെട്ട് പരിക്ക് പറ്റിയവർ നേരത്തെ പ്രദേശത്ത് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയവരാണ്. സി.പി.ഐ.(എം) പ്രവർത്തകരെ അക്രമിച്ചവരാണ്. അരാഷ്ട്രീയ സംഘത്തിൽ പെട്ടെവരാണ് ഇവർ. ഇവർ പാർട്ടി അംഗങ്ങൾ അല്ല. നാടിന് യോജിക്കാൻ കഴിയാത്ത പ്രവർത്തനങ്ങൾ നടത്തിയതിനാൽ അകറ്റി നിർത്തിയതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രകോപനം ഉണ്ടാക്കാൻ വേണ്ടി ബോധപൂർവ്വം കളള പ്രചാരണങ്ങൾ നടത്തുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. ജനങ്ങളുടെ സമാധാനത്തിനായാണ്  നില കൊള്ളുന്നത്. കളള പ്രചാരങ്ങൾക്കെതിര ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകി ജനങ്ങൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി രാമകൃഷ്ണൻ, എൽ.ഡി.എഫ് വടകര ലോകസഭാ മണ്ഡലം സെക്രട്ടറി വത്സൻ പനോളി, ഭാരവാഹികളായ ടി.കെ രാജൻമാസ്റ്റർ, പി പി രാജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ആര്‍.ടി.സി യിലെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമ പോരാട്ടം വേണം; ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട്

Next Story

ബോംബ് നിര്‍മിച്ചത് ആരെ ഇല്ലാതാക്കാന്‍? സിപിഎം തുറന്നു പറയണം: ഷാഫി പറമ്പില്‍

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ