കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി നേടിയെടുക്കാന്‍ നിയമ പോരാട്ടം അനിവാര്യമാണെന്ന് പെന്‍ഷന്‍കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് അഭിപ്രായപ്പെട്ടു. നിലവില്‍ ഓരോ മാസവും പെന്‍ഷന്‍ ലഭിച്ചുവരുന്നത് ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ടിന്റെ നിയമ പോരാട്ടത്തിലൂടെയാണെന്നും നിയമ പോരാട്ടം തുടര്‍ന്ന് കൊണ്ടുപോയാല്‍ മാത്രമേ ഏത് ആനുകൂല്യവും ലഭിക്കുകയുള്ളൂവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ കോടതിയില്‍ റിവ്യൂ പോകുന്ന സമ്പ്രദായം ഈയൊരു വകുപ്പിനോട് മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇ.എ.ബഷീര്‍ ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.അശോക് കുമാര്‍ കുട്ടന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.അപ്പുക്കുട്ടന്‍, മൂസ കോന്നിക്കല്‍, പി.കെ. ശ്രീനിവാസ്, കെ.പി.ശര്‍മത്തലി, ടി.ബാബുരാജ്, കെ.ടി.വിനോദ്, ടി.സിദ്ദീഖ്,ശൈലേഷ് കുമാര്‍, കെ.കെ.സുരേഷ്, കെ.ഭാസ്‌കരന്‍, ടി.എം.ബാബുരാജ്, പി.സെയ്തലവി എന്നിവര്‍ സംസാരിച്ചു.