അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല: ജില്ലാ കലക്ടര്‍

 

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജില്ലാ കലക്ടര്‍ കത്ത് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

മുന്‍കൂര്‍ അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകജാലക പോര്‍ട്ടലായ സുവിധ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് കുറഞ്ഞത് 48 മണിക്കൂര്‍ മുമ്പായി അപേക്ഷ നല്‍കണം. ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്ലോഡ് ചെയ്യുകയും വാഹനം സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് സ്ഥലഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നിരീക്ഷിക്കാന്‍ ജില്ലയില്‍ ചെലവ് നിരീക്ഷണത്തിനായുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ആചാരാനുഷ്ഠാനങ്ങളോടെ തൃശൂര്‍ പൂരം 13ന് കൊടിയേറും

Next Story

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Latest from Main News

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് രജത ജൂബിലിക്ക് ഒരുങ്ങുന്നു

കാലിക്കറ്റ്‌ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം

കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം 30ന് ആരംഭിക്കും

കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

വിവരം നല്‍കാന്‍ ആര് തടസ്സം നിന്നാലും നടപടി -വിവരാവകാശ കമീഷണര്‍

വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്