കൊയിലാണ്ടിയിൽ തായമ്പകോത്സവം; വേദി കുറുവങ്ങാട് നരിക്കുനി എടമന ഇല്ലം

 

കൊയിലാണ്ടി: മേള ആസ്വാദകർക്ക് ഉത്സവമായി കൊയിലാണ്ടിയിൽ തായമ്പകോത്സവത്തിന് അരങ്ങൊരുങ്ങുന്നു. കേരളീയ കലകളെയും വിജ്ഞാനശാഖകകളെയും പരിപോഷിപ്പിയ്ക്കാനായി പ്രവർത്തിക്കുന്ന ശ്രീരുദ്ര ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.  ഏപ്രിൽ 7 ഞായറാഴ്ച കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നടക്കുന്ന തായമ്പകോത്സവത്തിൽ കൗമാര വാദ്യപ്രതിഭകൾ മാറ്റുരയ്ക്കും.

സ്കൂൾ യുവജനോത്സവത്തിന് പുറമെ കേരളത്തിൽ ഇപ്പോൾ തായമ്പകയ്ക്കായി മത്സരവേദികളൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ തായമ്പകോത്സവം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. വാദ്യകലാ പ്രമുഖരുടെയും ആസ്വദകരുടെയും ഒരൊത്തുചേരലായി തായമ്പകോത്സവം ആവേശം വിതറും.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അപേക്ഷകരിൽ പ്രാഥമിക റൗണ്ട് സെലക്ഷൻ കടന്നെത്തിയ 17 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂൾ യുവജനോത്സവ വേദികളിലും ക്ഷേത്രോത്സവങ്ങളിലും യൂട്യൂബിലുമൊക്കെ തായമ്പക കൊട്ടി മിന്നിത്തിളങ്ങുന്നവരാണ് മിക്കവരും.

 

രണ്ട് പെൺകുട്ടികളും മത്സരത്തിനെത്തുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡലുകൾ സമ്മാനിക്കും.
രാവിലെ 8 മണിക്ക് മത്സരം ആരംഭിക്കും. പ്രശസ്ത ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാര്യർ ഉദ്‌ഘാടനം നിർവ്വഹിക്കും. വൈകീട്ട് 6.30ന് അവസാനിക്കും. 20 മിനിട്ടാണ് മത്സര സമയം. ചുരുങ്ങിയത് 4 അകമ്പടി വാദ്യക്കാർ ഒരു മത്സരാർത്ഥിയ്ക്കൊപ്പം പങ്കെടുക്കും. തായമ്പക കലയിലെ വിദഗ്ദരായ മൂന്ന് പേർ വിധി നിർണ്ണയം നടത്തും. തായമ്പക കലയിലെ വ്യത്യസ്ഥ ശൈലികളുടെയും പുതു പ്രവണതകളുടെയും മാറ്റുരയ്ക്കലായി തായമ്പകോത്സവം മാറും. കേരളത്തിൻ്റെ വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരാണ് തായമ്പകോത്സവത്തിൻ്റെ മാർഗ്ഗ നിർദ്ദേശകൻ.

Leave a Reply

Your email address will not be published.

Previous Story

കടക്കുഴിച്ചിറ സംരക്ഷിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്

Next Story

ഏപ്രില്‍ ആറിന് മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ വൈകീട്ട് വലിയ വട്ടളം ഗുരുതി നടക്കും

Latest from Local News

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്

‘പോഷൺ മാ 2025’ന് തുടക്കമായി; ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് എല്ലാ പദ്ധതികളും നടപ്പാക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോഴിക്കോട് : ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ ക്ഷേമ

നഗരത്തിലെ പ്രധാന റോഡുകളുടെ നിര്‍മാണ പുരോഗതി വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിലയിരുത്തി

ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ

മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കളവു പോയി

മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പട്ടാപകല്‍ മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്കാണ് സ്‌കൂട്ടര്‍ കളവ് പോയത്. ഉടമ

ചേമഞ്ചേരി സബ് പോസ്റ്റ്‌ ഓഫീസിൽ ദേശീയ തപാൽ ദിനാചരണം നടത്തി; തെരുവ് നായ ശല്യം, പോസ്റ്റൽ ദിനത്തിൽ കുട്ടികൾ മന്ത്രിക്കു പോസ്റ്റ്‌ കാർഡ് അയച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവണ്മെന്റ് ഫിഷറീസ് എ ൽ പി സ്കൂൾ, പൂക്കാട്