പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം,വെളളി ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം (വലിയ വിളക്ക്), വെളളി (കാളിയാട്ടം)  ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ മന്ദമംഗലത്ത് നിന്നുളള വസൂരിമാല വരവും ഇളനീര്‍ക്കുല വരവും ക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രത്തിലേക്ക്  പ്രവേശിക്കുന്നതോടെ ദേശീയ പാതയില്‍ രാത്രി 10 മണിവരെ ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിക്കും.

ഏപ്രിൽ 4 ന്. 11 മണി മുതൽ രാത്രി 8 മണി വരെയും, 5ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെ യുമാണ് നിയന്ത്രണം. വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം. വടകരയിൽ നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകൾ 17 മൈൽ സിൽ നിർത്തി ആളെ ഇറക്കി പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കർ വാഹനങ്ങൾ ബൈപ്പാസ് നിർമ്മാണ സ്ഥലങ്ങളിൽ നിർത്തിയിടണം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കൽ ബസ്സുകൾ കൊല്ലം പെട്രോൾ പമ്പിനു സമീപം നിർത്തി ആളെ ഇറക്കി തിരിച്ചു പോകണം.

കാളിയാട്ട ദിവസം ഉച്ചയ്ക്ക് ശേഷം ഗതാഗതം നിയന്ത്രിക്കും. റൂറല്‍ എസ്.പി, വടകര,പേരാമ്പ്ര ഡി.വൈ.എസ്.പിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പിഷാരികാവില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക. അത്തോളി,കൊയിലാണ്ടി,മേപ്പയ്യൂര്‍,പേരാമ്പ്ര,പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍,സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ കൂടാതെ ഇരുന്നൂറ് പോലീസുകാരും ക്രമസമാധാന പരിപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായുണ്ടാകും. ആള്‍ക്കൂട്ടത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ രഹസ്യ ക്യാമറകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പടെ വലിയൊരു സംഘം മഫ്ടി പോലീസിനെയും ക്ഷേത്ര പരിസരത്ത് വിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തും വരുന്ന ട്രക്ക് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പുതിയ ബൈപ്പാസ് നിർമ്മാണമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലങ്ങൾ മാറ്റി ഇടണമെന്നും കൊയിലാണ്ടി സി ഐ മെൽവിൻ ജോസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ കെ ശൈലജക്ക് വോട്ട് അഭ്യർഥിച്ച് വടകരയിൽ വനിതകളുടെ മഹാ സംഗമം

Next Story

ഓടുന്ന വണ്ടിയിൽ നിന്ന് തള്ളിയിട്ട് ടി.ടി.ആറിനെ കൊലപ്പെടുത്തി; അക്രമി പിടിയിൽ

Latest from Main News

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നത് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കി

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. ഇതോടെ കുറഞ്ഞ