മുരളീധരൻ്റെ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകും: ഷാഫി പറമ്പിൽ

തലശ്ശേരി വടകരയില്‍ അവസരം ലഭിച്ചാല്‍ കെ. മുരളീധരന്‍ എം.പി നടത്തിയ വികസന പ്രവര്‍ത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മാഹി – തലശ്ശേരി റോഡിന്റെ അറ്റകുറ്റപ്പണികൾ പൂര്‍ത്തീകരിക്കും. മാഹി പാലത്തിന്റെ ജോലികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സ്ഥാനാര്‍ഥി പര്യടനത്തിനിടെ ന്യൂമാഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി. അഡ്വ. ടി ആസഫലി, അഡ്വ. കെ. എ ലത്തീഫ്, എ. കെ അബൂട്ടി ഹാജി, എം. പി അരവിന്ദാക്ഷന്‍, വി. സി പ്രസാദ്, അഡ്വ. ഷുഹൈബ്, ഷാജിത്ത് പെരിങ്ങാടി, ഗ്രാമപഞ്ചായത്തംഗം അസ്ലം, അനീഷ് ബാബു തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

സ്ഥാനാർഥി പാനൂർ, തലശേരി മേഖലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് കളിയാട്ട മഹോത്സവം; ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Next Story

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്

Latest from Main News