കൊയിലാണ്ടിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 

കൊയിലാണ്ടിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.  മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന 29 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് ജി. എസ്. ടി എൻഫോഴ്സ്മെൻ്റ് കൊയിലാണ്ടി സ്ക്വാഡ് ഇന്ന് പുലർച്ചെ 4 മണിക്ക് കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയത്.

ജോ.കമ്മീഷണർ അശോകൻ, ഡെപ്യൂട്ടി കമ്മീഷണർ, ഇൻ ചാർജ് കൃഷ്ണകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് ഓഫീസർ പ്രമോദ് ജി വി, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ശിവദാസൻ ഇ കെ ,ബിനു സി എന്നിവർ ഉൾപ്പെട്ട സ്പെഷൽ ഇലക്ഷൻ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് 10 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത് . തുടർനടപടികൾക്കായി ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡിനും പിന്നീട് എക്സൈസ് വകുപ്പിനും കൈമാറി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Next Story

വീണ്ടും കാട്ടാന ആക്രമണം; മുറ്റത്ത് നിന്ന് ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

Latest from Local News

തലക്കുളത്തൂരില്‍ ലൈഫിന്റെ തണലില്‍ ആറ് കുടുംബങ്ങള്‍ കൂടി

വീട് ഒരു സ്വപ്നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. കാറ്റിലും

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ

സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

കോഴിക്കോട് പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി