ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വീട് പുനരുദ്ധാരണത്തിന് 50,000 രൂപ ധനസഹായം; ഇമ്പിച്ചി ഭാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായി കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാര പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ക്കാണ് അര്‍ഹത. ജൂലൈ 31നുള്ളില്‍ അപേക്ഷിക്കണം.

ധനസഹായം

ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുക. ഇത് തിരിച്ചടക്കേണ്ടതില്ല.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

അപേക്ഷകയുടെ അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.  ബി.പി.എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

2024-25 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റുപ്പണി നടത്തുന്നതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസറോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയറോ ബന്ധപ്പെട്ട അധികാരികളില്‍ ആരുടെയെങ്കിലുമോ സാക്ഷ്യപത്രം വേണം.

മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഏക്സ്റ്റഷന്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ളത് മതിയാകും.

അപേക്ഷ

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ്, കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നല്‍കാം. അപേക്ഷാഫോം www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

    

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർദ്ധന

Next Story

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

Latest from Local News

മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംരംഭക വിജയത്തിന് കഠിനാധ്വാനവും

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ സർജറിവിഭാഗം ഡോ രാംലാൽ

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പ്രചാരണത്തിന് തുടക്കം

കോഴിക്കോട് :  കോഴിക്കോട്  സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ നഗരത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു.

വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ സദസ്

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി