ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും

ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്, ക്ലാസ് മുറിയെ കൂടുതൽ ആകർഷകവും സജീവവുമാക്കി തീർക്കുന്നതാണ്. മുൻ ഹെഡ്മാസ്റ്റർ എം ജി ബൽരാജാണ് വിദ്യാർഥികളുടെ പഠന മികവിനായി ഇതു സമ്മാനിച്ചത്. ആധുനിക കാലത്ത് പാഠഭാഗങ്ങൾ വിനിമയം ചെയ്യാൻ ഏറെ സഹായകമായ ഉപകരണമാണിതെന്നും ഒട്ടേറെ സാധ്യതകൾ ഉള്ള ഒരു ഡിജിറ്റൽ ഡിവൈസ് എന്ന നിലയിൽ വലിയ പ്രാധാന്യമാണ് ഇതിനുള്ളതൊന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. ജുബീഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് എ ഹരിദാസ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ മധു കിഴക്കയിൽ, എസ്.എസ്. ജി. ചെയർമാൻ എം കെ വേലായുധൻ, ഹെഡ്മാസ്റ്റർ സി അരവിന്ദന്‍, പി.ടി.എ, എം.പി. ടി. എ. നിർവാഹക സമിതി അംഗങ്ങൾ, അധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു

Next Story

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത

Latest from Local News

വയോജന ഇൻഷൂറൺസ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം

കോഴിക്കോട് : 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം

മൂടാടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാരിനൊപ്പം മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാനുമായി വികസന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ