സൗജന്യ ദശദിന യോഗ പരിശീലനത്തിന്റെ സമാപന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി യുടെ ആഭിമുഖ്യത്തിൽ സെൻ ലൈഫ്‌ ആശ്രമം
ചേമഞ്ചേരിയുടെ സഹകരണത്തോടെ ലോക യോഗദിന പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സൗജന്യ ദശദിന യോഗ പരിശീലനത്തിന്റെ
സമാപന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൺവീനർ എടി ബിജു അധ്യക്ഷതവഹിച്ചു.
യോഗ ആചാര്യൻ ചേമഞ്ചേരി സൺ ലൈഫ് ആശ്രമം ഡയറക്ടർ വി കൃഷ്ണകുമാറിനെ ചടങ്ങിൽ ബ്ലോക്ക് മെമ്പർ മൊയ്‌തീൻ കോയ ആദരിച്ചു
യോഗപരിശീലകർക്കുള്ള ഡിവിഷൻ കമ്മിറ്റിയുടെ ഉപഹാരംസമർപ്പണം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ
വലിയാണ്ടി അബ്ദുള്ള കോയ നിർവഹിച്ചു പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സെൻ ലൈഫ് ഡയറക്ടർ വി കൃഷ്ണകുമാർ നിർവഹിച്ചു
ഗ്രാമപഞ്ചായത്ത്‌ മെമ്പർ റസീന ഷാഫി,ദീപ കെ വി, ആഷ ടി, തൽഹത് എംകെ, വാർഡ് സി ഡി എ സ്‌ അംഗം തസ്‌ലീന കബീർ സംസാരിച്ചു.

Leave a Reply

Your email address will not be published.