മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വായനാപക്ഷാചരണ പരിപാടികളുടെ സമാപനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടരി എൻ.ഉദയൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വായനാപക്ഷാചരണ പരിപാടികളുടെ സമാപനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടരി എൻ.ഉദയൻ ഉദ്ഘാടനം ചെയ്തു. ഐ.വി ദാസ് അനുസ്മരണ പ്രഭാഷണവും, കെ.എം വേണു അനുസ്മര പ്രഭാഷണവും ഇതോടൊപ്പം നടന്നു. കെ.എം വേണുവിൻ്റെ സ്മരണക്കായി കൂടുംബം നൽകുന്ന എൻ്റോവ്മെൻ്റ് മുൻ എം.എൽ എ പി.വിശ്വൻ വിതരണം ചെയ്തു. മേലൂർ എൽ.പി.സ്കൂളിലെ അഹൽ എൻ്റോവ്മെൻ്റ് ഏറ്റുവാങ്ങി. ദുരന്തനിവാരണ വളൻ്റിയർമാർക്കുള്ള പരിശീലനം കൊയിലാണ്ടി ഫയർ ആൻ്റ് സേഫ്റ്റിയുടെ നേതൃത്വത്തിൽ നടന്നു. ഫയർ ആൻ്റ്സേഫ്റ്റി ഓഫീസർ ഷിജു പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .വേണു അദ്ധ്യക്ഷനായി. പി.ടി.കെ. രൂപ, എ.സജീവ് കുമാർ,കെ.കെ ദിലേഷ് , ചേത്തനാരി ബിജുലാൽ, കലമംഗലത്ത് കരുണാകരൻ, കെ.എം. രാഹുൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.