തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ: ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്‌ക ജ്വരമല്ലെന്നും വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. നേരത്തെ കാസര്‍കോട്ടും തിരുവനന്തപുരത്തുമാണ് കോളറ ബാധയുണ്ടായത്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളില്‍ ചിലര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലില്‍ പരിശോധന നടത്തിയിരുന്നു.

അതേസമയം നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം പതിമൂവായിരത്തിലധികം പേര്‍ വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി.

   

Leave a Reply

Your email address will not be published.

Previous Story

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും

Next Story

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു

Latest from Main News

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട്

2026 ലെ പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത സമർപ്പിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം,

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ് പൊതു മൊബൈൽ ചാര്‍ജിങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി

നെന്മാറ കൊലക്കേസിൽ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ