ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും. ഇതുപ്രകാരം പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ  ക്ഷേമപെന്‍ഷന് പ്രാധാന്യം നല്‍കും. അടുത്ത മുന്‍ഗണന സിവില്‍ സപ്ലൈസ് ഉള്‍പ്പെടെ ജനത്തെ നേരിട്ടു ബാധിക്കുന്ന മേഖലകള്‍ക്കായി മാറ്റിവെയ്ക്കും. വന്‍കിട പദ്ധതികള്‍ ഗുണം ചെയ്യുന്നില്ലെങ്കില്‍ ചെലവ് വെട്ടിക്കുറയ്ക്കും. ക്ഷേമപെന്‍ഷന്‍ കുടിശിക തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് കൊടുത്തുതീര്‍ക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടുന്നത് പ്ലാൻ ബിക്ക് ഗുണകരമാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പിൽ തിരിച്ചടി ആവുകയും. ധനവകുപ്പ് രൂക്ഷമായ ആക്രമണത്തിന് സിപിഎം- സിപിഐ കമ്മറ്റികളിൽ വിധേയമാവുകയും ചെയ്തതോടെ സാധാരണക്കാരനെ ഒപ്പം നിർത്താനാണ് ബജറ്റിൽ ചൂണ്ടിക്കാട്ടിയ പ്ലാൻ ബി പുറത്തെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിന് പ്ലാൻ ബി ഉണ്ടെന്നായിരുന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്. ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനാണ് പ്ലാൻ ബി പുറത്തെടുക്കാൻ ധന വകുപ്പ് തയ്യാറെടുക്കുന്നത്.

പണം ചിലവഴിക്കലിന്റെ മുൻഗണനയിൽ മാറ്റം വരുത്തുന്നതാണ് പ്ലാൻ ബി യുടെ ആദ്യഘട്ടം. ശമ്പളത്തിന്  പിന്നാലെ അടുത്ത മുൻഗണനയായി ക്ഷേമ പെൻഷൻ നിശ്ചയിക്കാനാണ് ധനവകുപ്പിലെ ആലോചന. ഒരു നിശ്ചിത തീയതി പ്രഖ്യാപിച്ചു, ആ ദിവസം ക്ഷേമപെൻഷൻ അക്കൗണ്ടിൽ വരും. സാധാരണക്കാരനുമായി നേരിട്ട് ബന്ധപ്പെടുന്ന സിവിൽ സപ്ലൈസിന്  തൊട്ടടുത്ത മുൻഗണന നൽകും. ദൂരവ്യാപകമായി ഗുണം ചെയ്യാത്ത വൻകിട പദ്ധതികളിൽ ചിലവ് തൽക്കാലം വെട്ടി കുറയ്ക്കാനാണ് സർക്കാർ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുഴുവൻ പെൻഷൻ കുടിശ്ശികയും കൊടുത്തു തീർക്കാൻ ശ്രമം നടത്തും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗര മധ്യത്തിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി അടക്കുന്നു

Next Story

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ: ജാഗ്രതാ മുന്നറിയിപ്പ്

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.