ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ് വിജയനാണ് കെട്ടിച്ചമച്ചതെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും സിബിഐയുടെ ഗൂഢാലോചന കുറ്റപത്രത്തില്‍ പറയുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്.

സിഐ ആയിരുന്ന എസ് വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മഹിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനമെന്നും ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നും സിബിഐ കണ്ടെത്തി.

വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്യയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി കൃത്രിമരേഖ ജോഷ്യയുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.

മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

Next Story

ചെങ്ങോട്ടുകാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് അന്തരിച്ചു

Latest from Main News

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. നാലു ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ

നന്ദന സന്തോഷിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി ബയോ കെമിസ്ട്രിയിൽ നന്ദന സന്തോഷ് ഒന്നാം റാങ്ക് നേടി. കോഴിക്കോട് കൊടുവള്ളി വാവാട് മാട്ടാപ്പൊയിൽ

ഹർഷിനക്ക് നീതി ലഭ്യമാക്കാൻ ഹൈക്കോടതി സ്വമേധയാ ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്ക് ഇരയായ ഹർഷിനയുടെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് കെപിസിസി

രാമായണ പ്രശ്നോത്തരി ഭാഗം – 14

ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിൽ കുംഭകർണ്ണൻ, മേഘനാദൻ, രാവണൻ തുടങ്ങിയവരുടെ കൂറ്റൻ പ്രതിമകൾ തീ വെച്ച് നശിപ്പിച്ച്

അന്താരാഷ്ട്ര കടുവാദിനം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

  അന്താരാഷ്ട്ര കടുവാദിനത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം, ഉത്തരമേഖല ഫോറസ്ട്രി ഡിവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ