മൽസ്യ തൊഴിലാളിയുടെ മൃത ശരീരം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറത്ത് ഷാഫി പറമ്പിൽ സന്ദർശിച്ചു

മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. സാൻഡ് ബാങ്ക്സിൽ നിന്ന് തോണിയിൽ കൊളാവിപ്പാലത്തേക്ക് പോവുകയായിരുന്നു എം പി. മരിച്ച മത്സ്യത്തൊഴിലാളിയുടെ കൂടെ മീൻപിടിക്കാനെത്തിയവരുമായി അദ്ദേഹം സംസാരിച്ചു.

കോട്ടക്കല്‍ അഴിമുഖത്തിന് സമീപത്തെ കടലിലാണ് മുഹമ്മദ് ഷാഫിയെ ഇന്നലെ കാണാതായത്. വല വലിച്ചു കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. മലപ്പുറം ചേളാരി സ്വദേശിയാണ് മുഹമ്മദ് ഷാഫി. വടകരയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാൻ്റ് ബാങ്ക്സിൽ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്ന് ഇന്നലെ അപകട സ്ഥലം സന്ദശിച്ച ശേഷം മുൻ എം എൽ എ പാറക്കൽ അബ്ദുല്ല പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.