പന്തലായനി ഗവ. എച് എസ് എസിലെ വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിൽ പരിഹാരത്തിനായി എം പി ക്ക് നിവേദനം നൽകി എം എസ് എഫ്

കൊയിലാണ്ടി :പന്തലായനി ഗവ. എച് എസ് എസിലെ വിദ്യാർത്ഥികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിലുള്ള ബുദ്ധിമുട്ടിൽ പരിഹാരം തേടികൊണ്ട് കൊയിലാണ്ടി മുനിസിപ്പൽ എം എസ് എഫ് കമ്മിറ്റി ശ്രീ. ഷാഫി പറമ്പിൽ എം പി ക്ക് നിവേദനം നൽകി. സ്കൂളിലേക്ക് ബസ് മാർഗ്ഗം വന്ന് സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന വിദ്യാർത്ഥികളും, പടിഞ്ഞാറ് ഭാഗത്ത് നിന്ന് കാൽനടയായി വരുന്ന വിദ്യാർത്ഥികളും റെയിൽവേ ട്രാക്ക് മുറിച്ച് കടന്നാണ് സ്കൂളിലേക്ക് യാത്ര ചെയ്യുന്നത്.

നിരവധി ട്രെയിനുകൾ കടന്ന് പോകുന്ന രാവിലെയും വൈകുന്നേരവും നൂറുകണക്കിന് വിദ്യാർത്ഥികൾ ഈ വഴി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന ആശങ്ക കാലങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉയർത്തിയിട്ടും അധികാരികളോ ജനപ്രതിനിധികളോ ഗൗരവത്തിൽ എടുക്കുന്നില്ല. കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും ഒരു വർഷം റെയിൽവേ ട്രാക്കിൽ അപകടത്തിൽ പൊലിയുന്ന ജീവൻ്റെ കണക്ക് മാത്രം എടുത്താൽ ഈ ആവശ്യം എത്രമാത്രം ന്യായമാണെന്ന് മനസിലാകുമെന്ന് എം എസ് എഫ് എം പി യെ ബോധ്യപെടുത്തി.എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് മുഹമ്മദ്‌ നിസാം, ജന. സെക്രട്ടറി നബീഹ് അഹമ്മദ്‌, ഭാരവാഹികളായ മുഹമ്മദ്‌ ഷംവീൽ, ഷാദിൽ നടേരി എന്നിവർ സംബന്ധിച്ചു.

   

Leave a Reply

Your email address will not be published.

Previous Story

ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ ക്ലിനിക് നിർമിക്കുന്നു

Next Story

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ

സ്വാതന്ത്ര്യദിന പ്രശ്നോത്തരി ഊരളളൂർ എം.യു.പി.എസ് ജേതാക്കൾ

ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ,

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.