ശ്യാമ പ്രസാദ് മുഖർജി ജന്മദിനത്തിൽ വൃക്ഷ തൈ നട്ടു

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ ആറ് ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തിൽ അമ്മക്കൊരു മരം പദ്ധതിയുടെ ഭാഗമായി  വൃക്ഷതൈ നട്ടു.

ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് വി കെ മുകുന്ദൻ , ട്രഷറർ മാധവൻ ഒ, ഷാജി മോൾ പി എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിലെ ആഹ്വാന പ്രകാരം പാർട്ടി പ്രവർത്തകരും നേതാക്കളും ബൂത്തുകളിൽ വ്യാപകമായി വൃക്ഷതൈ നടുമെന്ന് ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് അറിയിച്ചു.

Leave a Reply

Your email address will not be published.