കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ ചുമർച്ചിത്ര പ്രദർശനം ആരംഭിച്ചു

പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന ചുമർച്ചിത്ര പ്രദർശനം – ‘പഞ്ചവർണ്ണിക’ പ്രശസ്ത ചുമർച്ചിത്രകാരനും ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാളുമായ എം നളിൻബാബു ഉദ്ഘാടനം ചെയ്തു.

കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ എം ലക്ഷ്മണൻ പ്രശസ്ത ചുമർച്ചിത്രകാരൻ സതീഷ് തായാട്ട് എന്നിവർ ആശംസകൾ നേർന്നു.

പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് രമേഷ് കോവുച്ചൽ സംസാരിച്ചു. കലാലയം സെക്രട്ടറി കെ. ശ്രീനിവാസൻ സ്വാഗതവും ജനറൽ കൺവീനർ സുരേഷ് ഉണ്ണി നന്ദിയും പറഞ്ഞു. ജൂലൈ 8 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കലാലയം മ്യൂറൽ വിഭാഗത്തിലെ പഠിതാക്കളായ സി ശാന്തകുമാരി, ഷീജ റഷീദ്, ഷീബ സുലീഷ്, ഹീര സുനിൽ, അയന ടി കെ, അനശ്വര ടി, ശ്രുതി വി.പി, റിങ്കുഷ രാജൻ, ഷിബിന മനോജ്, സുരഭി എച്ച് ഗൗഡ, സവീഷ് കുമാർ, ബബീഷ് കൗസ്തുഭം, അഖിൽ സി കെ, ലിജീഷ് കെ എം, ജോബീഷ് എം കെ, അരുൺ ശ്രീ.  ബിനീഷ് ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്

Next Story

ഷാഫി പറമ്പിൽ എം.പിയുടെ പേരാമ്പ്ര നിയോജക മണ്ഡലം സ്വീകരണ പരിപാടി ജൂലൈ 5 വെള്ളിയാഴ്ച

Latest from Local News

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും രാഷ്ട്രീയ സംഘർഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍

വിവരാവകാശം: സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം -വിവരാവകാശ കമീഷണര്‍

വിവരാവകാശ നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.