പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ഭാരതസർക്കാർ സംരഭമായ പ്രധാനമന്ത്രി ജൻ ഔഷധിയുടെ കേന്ദ്രം ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ അരങ്ങാടത്ത് ബസാറിൽ മേൽപ്പാലത്തിൻ്റെ വടക്ക് വശത്ത് പ്രവർത്തനം ആരംഭിച്ചു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബമലയിൽ ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തിൽ അധികം മരുന്നുകളും ചികിത്സ ഉപകരണങ്ങളും 80 ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ് എന്ന് ഉടമ സുനിത കളത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.