മൂടാടി ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ്മ സേനയും സംയുകതമായി നടത്തുന്ന ഞാറ്റുവേല ചന്ത ക്ക്‌ തുടക്കമായി

മൂടാടി ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ്മ സേനയും സംയുകതമായി നടത്തുന്ന ഞാറ്റുവേല ചന്ത ക്ക്‌ തുടക്കമായി.ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സി കെ ശ്രീകുമാർ ഉത്ഘാടനം ചെയ്തു.ചന്തയിൽ കാർഷിക കർമ്മ സേനയുടെ നഴ്സറി യും അഗ്ഗ്രിഗേഷൻ സെന്ററും പ്രവർത്തന സജ്ജമായി. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിൽക്കുന്നതോടൊപ്പം ഗുണ മേന്മയുള്ള നടീൽ വസ്തുക്കളും ലഭ്യമാണ് . ചന്തയിൽ കുരുമുളക് തൈകൾ, വാഴ ക്കന്നുകൾ, പച്ചക്കറി വിത്തുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു. കൂടാതെ വളങ്ങളും വിലക്കുറവിൽ ലഭ്യമാണ്. മുഴുവൻ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published.