സർക്കാർ ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇളവ് വരുത്തി

/

സർക്കാർ ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇളവ് വരുത്തി. സർക്കാർ ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഇനി മുതൽ വീടിന്റെ ആധാരം വാങ്ങില്ല. നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നല്കാനും നിർദേശമുണ്ട്. സംസ്ഥാനത്തെ വിവിധ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള വ്യവസ്ഥകൾ പലതായിരുന്നു. ഇവ ഏകീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.

വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള കാലാവധി ഏഴ് വർഷമാക്കി ചുരുക്കി. വീടിന്റെ ആധാരം തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങിവക്കേണ്ടതില്ല. നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നല്കണം. അപേക്ഷകന്റെ പേരിലുള്ള കരാർ റദ്ദ് ചെയ്തു നല്കാൻ കലക്ടറുടെ അധ്യക്ഷതയിൽ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ വീണ്ടും പരിഗണിക്കാനുള്ള കാലാവധി അഞ്ച് വർഷമാക്കി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    

 

Leave a Reply

Your email address will not be published.