ഡോ. ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു

കൊയിലാണ്ടി: ആതുരസേവനരംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു. ആതുര സേവനരംഗത്തെ സേവനങ്ങള്‍ക്ക് പുറമേ കൊയിലാണ്ടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഈ സുകുമാരന്‍ എന്ന സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ വ്യക്തമാക്കി. നാഷണല്‍ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഈ ആദരവ് കൈമാറാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട് എന്ന് ലീജിയന്‍ പ്രസിഡന്റ് മനോജ് വൈജയന്തം പറഞ്ഞു. ഡോക്ടര്‍ ഇ. സുകുമാരനുള്ള ആദരവ് മനോജ് വൈജയന്തം കൈമാറി. നാഷണല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, മുരളി മോഹന്‍, ബാബു പി കെ, ലാലു സി കെ, ഇ. ചന്ദ്രന്‍ പത്മരാഗം, അഡ്വ.് ജതീഷ് ബാബു, രേഷ്മ സജിത്ത്, അനിത കെ എന്നിവര്‍ സംസാരിച്ചു.

  

Leave a Reply

Your email address will not be published.