• Local News
  • Main News
  • Literature
  • Editorial

പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഒടിപി നിർബന്ധം

July 3, 2024
Main News

പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം വരും. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.

ഉദ്യോഗാര്‍ത്ഥികളുടെ പാസ്‌വേര്‍ഡ് നിബന്ധനകള്‍ക്കനുസരിച്ച് പുതുക്കുവാനുള്ള സ്‌ക്രീനും തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്നതാണ്. അതിനുശേഷം യൂസര്‍ ഐഡിയും പുതുക്കിയ പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ് വേര്‍ഡ് പുതുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്.സി അറിയിച്ചു.

Share this
  • Facebook
  • Twitter
  • Pinterest
  • Whatsapp
  • Email

Tags:

  • OTP is mandatory to login PSC profile

The Page

Leave a Reply Cancel reply

Your email address will not be published.

  • കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  February 15, 2026
  • ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നുപാപ്പുവിന്റെ ആൺസുഹൃത്ത് തൂങ്ങി മരിച്ച നിലയിൽFebruary 15, 2026
  • കൊയിലാണ്ടി കൊല്ലം മാനാട്ടിൽ ഈച്ചരാട്ടിൽ ശരത് കുമാർ മേനോൻ അന്തരിച്ചുFebruary 15, 2026
  • തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ല – വിദ്യാബാലകൃഷ്ണൻFebruary 15, 2026
  • എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ നിയമനംFebruary 15, 2026

About Us

There is nothing wrong with your television set. Do not attempt to adjust the picture. We are controlling transmission. We will control the horizontal

Authors

  • The Page

    കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  
  • The Page

    മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു
  • Editor

    ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

    Post navigation

    പരശുറാം എക്‌സ്പ്രസ് താത്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി
    സർക്കാർ ഓഫിസുകളിൽ ഇനി യുപിഐ വഴി പണം നൽകാം; സർക്കാർ ഉത്തരവ് പുറത്തിറക്കി

    Designed by The Fox — Blog WordPress Theme.

    • Local News
    • Main News
    • Literature
    • Editorial