സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം ഉണ്ടാകും. പ്രധാനമായും വയനാട് ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും രേണുരാജിനെ മാറ്റി പകരമായി കർണാടക സ്വദേശി ഡി ആർ മേഘശ്രീയെ നിയമിച്ചു.

വയനാട് കളക്ടർ ആയിരുന്ന രേണു രാജിനെ എസ് ടി വകുപ്പ് ഡയറക്ടർ ആയാണ് സ്ഥാനമാറ്റം നൽകിയിരിക്കുന്നത്. മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിസഭയിൽ എത്തിയതിന് പിന്നാലെയാണ് വയനാട് കളക്ടറെ മാറ്റിയിരിക്കുന്നത്. കൃഷിവകുപ്പ് ഡയറക്ടർ ആയി ഡോക്ടർ അദീല അബ്ദുള്ളയെയും ഫിഷറീസ് ഡയറക്ടറായി ബി അബ്ദുൾ നാസറിനെയും നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.