കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തലായനി മുത്താമ്പി റോഡിൽ പുതിയോട്ടിൽ അനുപമയിൽ മിഥുൻ (അനിൽ കുമാർ -40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഇരുചക്രവാഹനത്തിലെത്തിയ മിഥുൻ വാഹനം മുത്താമ്പി പാലത്തിന് മുകളിൽ നിർത്തി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങളും പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഒമ്പതരയോടെ മുതദേഹം കണ്ടെത്തുകയായിരുന്നു. ഗൾഫിലായിരുന്നു മിഥുൻ. അച്ഛൻ : പി. മുത്തുകൃഷ്ണൻ (റിട്ട. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ,കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് ഡെവലപ്മെൻറ് ആൻറ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ)അമ്മ: ബേബി അനൂപ. സഹോദരി: ചിന്തു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Latest from Local News
ഉത്തര കേരളത്തിലെ കഥകളി അരങ്ങുകളിലെ അനന്യലബ്‌ധമായ നിറസാന്നിധ്യമായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ കലാസപര്യക്ക്
ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത് പ്രസിഡന്റ്
കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്
നടുവത്തൂർ : തയ്യിൽ കുനി സുരേന്ദ്രൻ (65) അന്തരിച്ചു. നമ്പ്രത്ത്കര യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ. ഭാര്യ: ഷൈല. മക്കൾ: ദിൽരഹൻ,
കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും