നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം സംഘടിപ്പിച്ചു

/

മേപ്പയൂർ: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനു ബന്ധിച്ച്‌ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് തല ഉദ്ഘാടനം സംഘടിപ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ് സി സ്വാഗതം അർപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു.

എഴുത്തുകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. സലഫിയ്യ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രൊഫ.സി കെ ഹസ്സൻ ,പിടിഎ പ്രസിഡണ്ട് അഷ്റഫ് പി ഇരിങ്ങത്ത് ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ വിജയൻ, ഫിസിക്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഡോ.സതീഷ് ആർ കെ, നോഡൽ ഓഫീസർ സുഭാഷ് കെ, കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി ത്രേസ്യ വി എം, എഫ് ഐ യു ജി പി കോഡിനേറ്റർ രഗിഷ, മുൻ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ജൈസൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുനീർ കെ പരിപാടിക്ക് നന്ദി പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെ കലാ പരിപാടിയും നടന്നു. ഒന്നാം വർഷ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി.

Next Story

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ ) ജോസഫ് ലൂയിസ് അന്തരിച്ചു

Latest from Local News

കോഴിക്കോട് മൂന്നാലിങ്കലിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തി

കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.

കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു

കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി (78) പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു. ഭർത്താവ്: അനന്തനാരായണൻ . മകൾ: വിജയലക്ഷ്മി അന്ത്യകർമ്മങ്ങൾ കൽപ്പാത്തിയിലെ

ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്

ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി

കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00