കൊയിലാണ്ടി: ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളി -കെ.എം അഭിജിത്ത്

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള DA ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എൻ.ജി ഒ അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധാഗ്നി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ് എം. അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബിനു കോറോത്ത് , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രതീഷ് വി , സുരേഷ് ബാബു ഇ , ജില്ലാ വൈസ് പ്രസിഡണ്ട് ഷാജീവ് കുമാർ എം, പ്രദീപ് സായി വേൽ , ലജീഷ് കുമാർ കെ, ഷീബ എം, അനിൽകുമാർ കെ, സിബി എം.വി , ടി.ടി രാമചന്ദ്രൻ തുടങ്ങിയർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അരിക്കുളത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

Next Story

പ്ലസ് വൺ പഠനത്തിന് പുതിയ ബാച്ച് അനുവദിക്കാൻ യു.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി

Latest from Local News

അധ്യാപക നിയമനം

കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി കോം

നേത്രരോഗ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തി

  ടൗൺ റസിഡന്റ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് (TRAC), ശ്രീരാമാന’ന്ദാശ്രമം ചെങ്ങോട്ടുകാവ്, സീനിയര്‍ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽ

കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ അന്തരിച്ചു

  കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.

കരാർ കമ്പനിയുടെ ധിക്കാരം: ഇത്തവണ ഓണം ഗതാഗതക്കുരുക്കിലായേക്കും: ഷാഫി പറമ്പിൽ എം പി

വടകര:നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന