അരിക്കുളത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

അരിക്കുളം: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് കൃഷിഭവൻ പരിസരത്ത് ആരംഭിച്ച ഞാറ്റുവേല ചന്ത വൈസ് പ്രസിഡണ്ട് കെ.പി. രജനി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷതവഹിച്ചു. മെമ്പർമാരായ കെ.എം. അമ്മത്, എ.ഇന്ദിര കൃഷി ഓഫിസർ അമൃത ബാബു, കെ.മാലതി എന്നിവർ പങ്കെടുത്തു.

പന്തലായനി ബ്ലോക്ക് അഗ്രോ സർവ്വിസ് സെൻ്റർ ഊരള്ളൂർ കർഷകർക്ക് ആവശ്യമുള്ള നടീൽ വസ്തുക്കൾ ജൈവ ജീവാണു വളങ്ങൾ , പച്ചക്കറി വിത്തുകൾ, തൈകൾ ,ചെണ്ടുമല്ലി തൈകൾ എന്നിവ ലഭ്യമാണ് സേവന ധാതക്കളായ കെ. സിന്ധു,പി.കെ പ്രീജ , എ.കെ രജില, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.