ചോമ്പാലിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ കാരണം അശാസ്ത്രീയ നിർമ്മാണം ; മുല്ലപ്പള്ളി രാമചന്ദ്രൻ

/

ദേശീയ പാതയിൽ, ചോമ്പാൽ മീത്തലെ മുക്കാളി ഇന്നുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണ്. ഒരു വലിയ ദുരന്തം ഒഴിവായി എന്ന് മാത്രം.
ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കപ്പെട്ടിരിക്കയാണ്. ഇത്രയും നിരുത്തരവാദപരമായി ഒരു സ്വകാര്യ നിർമ്മാണ കമ്പനി എങ്ങിനെയാണ് പ്രവർത്തിക്കുന്നത്. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള മേഖലയിൽ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി കൊണ്ടിരിക്കുന്നു.

മൺസൂൺ തുടങ്ങിയതോടെ ദേശീയപാത വെള്ളക്കെട്ട് മൂലം പൂർണ്ണമായും തകർന്നിരിക്കയാണ്. ദേശീയ പാത അതോറ്റിക്കും സംസ്ഥാന ഗവൺമെൻ്റിനും ഈ അനാസ്ഥ കണ്ടിട്ടില്ലെന്ന് നടിച്ചു കൊണ്ട് പോകാനാവില്ല. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള നിർമ്മാണ പ്രവർത്തനം ആകെ താളം തെറ്റിയിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃത സമീപനം ജനങ്ങളോടുള്ള ക്രൂരമായ അനീതിയും വെല്ലുവിളിയാണ്. ചോമ്പാലിൽ ഇന്ന് കാലത്തുണ്ടായ മണ്ണിടിച്ചിൽ ഗൗരവപൂർവം കണ്ട് നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയാണ് വേണ്ടത്.
സഞ്ചാര സ്വാതന്ത്ര്യം ഒരു പൗരൻ്റെ മൗലികാവകാശമാണെന്ന സത്യം മറക്കരുത്. നിർമ്മാണ പ്രവർത്തനം ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സർക്കാറും സത്വര നടപടികൾ സ്വീകരിക്കണം.

   

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Next Story

കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി