തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണം: എച്ച്.എം.എസ്

ബാലുശ്ശേരി: തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണമെന്നും, വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കണമെന്നും മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

എച്ച്.എം.എസ്.സംസ്ഥാനസെക്രട്ടറി ജെ.എൻ.പ്രേം ഭാസിൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ്.നേതാവ് കൂരിക്കണ്ടി സലാമിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. എ.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ദിനേശൻ പനങ്ങാട്, സുജ ബാലുശ്ശേരി, വിജേഷ് ഇല്ലത്ത്, വി.കെ.വസന്തകുമാർ, ഹരീഷ് ത്രിവേണി, ഷൈമ കോറോത്ത്‌, പി.ബാലകൃഷ്ണൻ, കെ.വിജയകുമാർ, ബിന്ദു കൊല്ലര് കണ്ടി, സുഭാഷിണി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി വിജേഷ് ഇല്ലത്ത് (പ്രസി) ഹരീഷ് ത്രിവേണി (ജന. സെക്രട്ടറി) ബിന്ദു ദിനേശ്, സുധമാവിലമ്പാടി ( വൈസ് :പ്രസി) ബാബുരാജ്, ബിന്ദു കെല്ലര് കണ്ടി (സെക്രട്ടറിമാർ) നബീസ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.