പ്രമേഹത്തിന്റെ വ്യാജ മരുന്നുകൾ വ്യാപകം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). അറിയാതെയാണെങ്കിലും ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഡബ്ല്യൂ.എച്ച്.ഒ നൽകുന്നു.

നോവോ നോർഡിസ്ക് പുറത്തിറക്കുന്ന ഒസെംപിക് എന്ന മരുന്നിന്റെ വ്യാജനാണ് വ്യാപകമായി വിപണിയിലെത്തുന്നത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു​വഹിക്കുന്ന മരുന്നുകളിലൊന്നാണിത്. മറ്റു പ്രമേഹ മരുന്നുകളെ അപേക്ഷിച്ച് വിലയും കൂടുതലാണ്.

വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗികളു​ടെ ആരോഗ്യനില വഷളാക്കാനിടയാക്കും. വ്യാജ മരുന്നുകളിൽ അടങ്ങിയിട്ടുള്ള അപകടകരമായ ചേരുവകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവയിൽ രോഗം ശമിപ്പിക്കാനുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകില്ല. ഇത് പാർശ്വഫലമുണ്ടാക്കുന്നതിനൊപ്പം രോഗം മൂർച്ഛിക്കാനും ഇടയാക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. ഓൺലൈനിലും മറ്റും മരുന്നുകൾ വാങ്ങുമ്പോൾ സൂക്ഷ്മമായ പരിശോധന നടത്തണ​മെന്നും സംശയം തോന്നിയാൽ ഡോക്ടറെ സമീപിച്ച് ഉറപ്പുവരുത്തണമെന്നും ഡബ്ല്യൂ.എച്ച്.ഒ നിർദേശിക്കുന്നു.

   

Leave a Reply

Your email address will not be published.

Previous Story

മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൊയിലാണ്ടിയും മേലൂർ ദാമോദരൻ ലൈബ്രറിയും സംയുക്തമായി ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

Next Story

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു

Latest from Main News

’മാവേലിക്കസ്’: പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’

തോരായിക്കടവ് പാലം തകർച്ച: കോൺക്രീറ്റ് പമ്പിലെ അമിത സമ്മർദം കാരണമെന്ന് കരാർ കമ്പനി

കോഴിക്കോട് :  നിർമാണത്തിനിടെ തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് അമിത സമ്മർദത്തിൽ പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയിൽ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്