ചെറുതുരുത്തിയില്‍ ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു

ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ബോഗിയില്‍നിന്ന് വേര്‍പെട്ടത്.

ട്രെയിനിനു വേഗം കുറവായതിനാല്‍ അപകടം ഒഴിവായി. എഞ്ചിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്തെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

Leave a Reply

Your email address will not be published.