രാജ്യത്തെ അരക്കോടിയോളം വിദ്യാർത്ഥികളെ വഞ്ചിച്ച എൻ ടി എ ഏജൻസി പിരിച്ച് വിടുന്നത് വരെ സമരരംഗത്ത് ഉണ്ടാകും. എം. എസ്. എഫ്.

/

രാജ്യത്തെ അരക്കോടിയോളം വിദ്യാർത്ഥികളെ വഞ്ചിച്ച എൻ ടി എ ഏജൻസി പിരിച്ച് വിടുന്നത് വരെ സമരരംഗത്ത് ഉണ്ടാകും.
എം. എസ്. എഫ്. നീറ്റ് , നെറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷകൾക്ക് തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത വഞ്ചന ലജ്ജാകരമാണ്.
ഇന്ത്യ മഹാരാജ്യം കണ്ട ഏറ്റവും വലിയ ചോദ്യപേപ്പർ കുംഭകോണത്തിന് നേതൃത്വം നൽകിയ ധർമേന്ദ്ര പ്രധാൻ എന്ന വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയും രാജ്യത്ത് സുതാര്യമായി പരീക്ഷകൾ നടത്തേണ്ട കേന്ദ്ര ഏജൻസിയായ എൻ ടി എ  പിരിച്ചുവിടുകയും ചെയ്യുന്നത് വരെ എം എസ് എഫ്സമരമുഖത്ത് ഉണ്ടാവുമെന്നും ഉത്ഘാടന പ്രഭാഷണം നിർവഹിച്ച എം. എസ്. എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം അഭിപ്രായപ്പെട്ടു.

സിഫാദ് ഇല്ലത്തിന്റെ അധ്യക്ഷതയിൽ  റഫ്ഷാദ് വലിയമങ്ങാട് സ്വാഗതവും ഫർഹാൻ പൂക്കാട് നന്ദിയും പറഞ്ഞു. ഫസീഹ് സി, റനിൻ അഷ്‌റഫ്‌ ,നിസാം വെള്ളാന്റകത്ത് , ഷാനിബ് കോടിക്കൽ, നബീഹ് കൊയിലാണ്ടി, റോഷൻ പാലക്കുളം, റഷ്മിൽ കൊയിലാണ്ടി, നിദ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

  

Leave a Reply

Your email address will not be published.

Previous Story

നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

Next Story

ചേമഞ്ചേരി കൊളക്കാട് ആരംഭിച്ച തൊഴിൽ സംരഭം പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

Latest from Main News

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഒമ്പത് വയസുകാരിയുടെ മരണം:സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്

താമരശ്ശേരി:താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി മരിച്ച സംഭവത്തെത്തുടർന്ന് സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ,

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി