കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് മേപ്പയൂർ ഇ കെ ബിൽഡിങ്ങിൽ പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജു ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 14,15 തീയതികളിലായി ഇരിങ്ങത്ത് വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ചെയർമാൻ രഞ്ജിഷ് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ റസാഖ് എൻ എം സ്വാഗതവും ജില്ലാ നിർവാഹ സമിതി അംഗം ശ്രീജിത്ത് പി നന്ദിയും പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുഖിലേഷ് പി ആശംസകൾ അറിയിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.