ഓർമ്മ ഓണം ഫെസ്റ്റ് – 2024 ‘ആനപ്പാറ ജലോത്സവം’ സംഘാടക സമിതി രൂപീകരിച്ചു

അത്തോളി : ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.
കെ ടി ശേഖർ ( ചെയർമാൻ ),കെ ബൈജു ( വൈസ് . ചെയർമാൻ ),കെ പി ഹരിദാസൻ (ജനറൽ കൺവീനർ )ഒ. സന്ദീപ് ( ട്രഷറർ ),അജീഷ് അത്തോളി (പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ).

സെപ്റ്റംബർ 16 ന് മൂന്നാം ഓണ നാളിലാണ് പരിപാടി. തോണി തുഴയൽ , കമ്പവലി , പൂക്കളം എന്നീ ഇനങ്ങളിൽ മത്സരമാണ് പ്രധാനമായും നടക്കുക. ആനപ്പാറ പാതാറിന് സമീപം ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് കെ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. 30 വർഷം മുമ്പ് വിപുലമായി ആനപ്പാറ കേന്ദ്രീകരിച്ച് നടത്തിയ ഓണാഘോഷം പുതിയ കൂട്ടായ്മയിൽ ഇത് മൂന്നാം തവണയാണ് ഒരുങ്ങുന്നത്.

 

Leave a Reply

Your email address will not be published.