രാപാർക്കാൻ കോടിശ്വരൻമാർ യു.എ.ഇയിലേക്ക്

അബുദാബി : ഇന്ത്യയിൽനിന്നുൾപ്പെടെ 6700 കോടീശ്വരൻമാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറ്റുമെന്ന് പഠനം. ഹെൻലി ആൻഡ് പാർട്ട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന ആസ്‌തിയുള്ള വ്യക്തികളെ ആകർഷിക്കുന്നകാര്യത്തിൽ മറ്റെല്ലാരാജ്യങ്ങളെയും പിറകിലാക്കി യു.എ.ഇ. ഈവർഷവും ഒന്നാമതെത്തുമെന്നും റിപ്പോർട്ടിലുണ്ട്. മധ്യപൂർവമേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവർക്കൊപ്പം ബ്രിട്ടീഷ് കോടീശ്വരൻമാരുടെ വൻതോതിലുള്ള വരവും ഇത്തവണയുണ്ടാകും.

10 ലക്ഷം ഡോളറോ (8.34 കോടി രൂപ) അതിൽ കൂടുതലോ നിക്ഷേപശേഷിയുള്ളവരെയാണ് ഉയർന്ന ആസ്തിയുള്ള വ്യക്തികളായി റിപ്പോർട്ട് കണക്കാക്കുന്നത്.
നിലവിൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ 14-ാം സ്ഥാനത്താണ് യു.എ.ഇ. നിലവിൽ 1,16,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരും യു.എ.ഇ.യിലുണ്ട്. ആദായനികുതിയില്ല, ഗോൾഡൻ വിസ, ആഡംബരജീവിതം, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് യൂറോപ്പിൽനിന്നുള്ള കോടീശ്വരന്മാർ യു.എ.ഇ.യിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമ്പന്നർക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന മാർഗങ്ങൾ യു.എ.ഇ. അവതരിപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
റിയൽ എസ്റ്റേറ്റ് വിപണിയിലെ ശക്തമായ മുന്നേറ്റവും ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി. കൂടാതെ യു.കെ.യിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികളും കോടീശ്വരന്മാരെ യു.എ.ഇ.യിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

യു.എസ്., സിങ്കപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ‌്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്. ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ‌്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞവർഷം 1,20,000 കോടീശ്വരന്മാർ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റി. ഈ വർഷം അത് 1,28,000 ആയും 2025-ൽ 1,35,000 ആയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

  

<

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു

Next Story

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

Latest from Main News

ശബരിമലയിലെ സ്വർണക്കവർച്ച: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം- കെ.മുരളീധരൻ

ശബരിമലയിലെ സ്വർണക്കവർച്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക്

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ